വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവ് –ആന്‍റണി

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി.
കേന്ദ്രസര്‍ക്കാറിന്‍െറ സംരക്ഷണമുള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. സുപ്രീംകോടതി പട്യാല കോടതിയിലെ അക്രമങ്ങളെ അപലപിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്  നിര്‍ദേശിക്കുകയും ചെയ്തശേഷവും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ്  കനയ്യ കുമാറിനെ കോടതിവളപ്പില്‍ പൊലീസിന് മുന്നില്‍വെച്ചാണ് മര്‍ദിച്ചത്. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെപ്പോലും ധിക്കരിച്ചിരിക്കുന്നു. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല.
കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ, രാഷ്ട്രീയം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണം. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ആന്‍റണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.