ജാമിഅ മില്ലിയ ന്യൂനപക്ഷ സ്ഥാപനമല്ല –എ.ജി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് നിയമപ്രകാരം രൂപം നല്‍കിയതിനാല്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ ന്യൂനപക്ഷ സ്ഥാപനമല്ളെന്ന് അറ്റോണി ജനറല്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. അലീഗഢ് മുസ്ലിം സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമെന്ന് വിശേഷിപ്പിക്കാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണിത്. വിഷയത്തില്‍ അഭിപ്രായം ചോദിച്ച് മാനവവിഭവശേഷി വികസനമന്ത്രാലയം നിയമമന്ത്രാലയത്തെ സമീപിച്ചിരുന്നു. നിയമമന്ത്രാലയം അറ്റോണി ജനറലിന്‍െറ ഉപദേശം തേടി. ഇതിന് നല്‍കിയ മറുപടിയിലാണ് അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ളെന്നും ഇതേ തത്വം തന്നെയാണ് ജാമിഅ മില്ലിയ ഇസ്ലാമിയയുടെ കാര്യത്തിലും ബാധകമാകുകയെന്നും എ.ജി വ്യക്തമാക്കിയത്. 1967ലെ സുപ്രീംകോടതി വിധിന്യായവും അദ്ദേഹം ഉദ്ധരിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമീഷന്‍ ജാമിഅ മില്ലിയയെ വര്‍ഷങ്ങള്‍ക്കുമുമ്പ് മതന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കുള്ള സംവരണം റദ്ദാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.