'ജനാധിപത്യവും സ്യാതന്ത്ര്യവും ഇനി മോശം പദമാവും'-അമൃത്യാസെൻ

കൊല്‍ക്കത്ത:ജനാധിപത്യവും സ്യാതന്ത്ര്യവും  ഭാവിയില്‍ മോശം പദമാവുമോയെന്ന്  പ്രശസ്ത സാമ്പത്തിക വിദ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്‍്റെ 119ാം ജന്മദിനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയിലെ നേതാജി റിസര്‍ച്ച് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചുള്ള പ്രസ്താവന 'നിലവിലെ രാജ്യം സാമുദായികമായി ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. മതേതരത്വത്തെ തെറ്റായ പദമായി ചിത്രീകരിച്ചതുപോലെ ഭാവിയില്‍ ജനാധിപത്യവും സ്വാതന്ത്ര്യവുമെല്ലാം മോശമാവും'. സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ നിലവിലെ ഗവണ്‍മെന്‍്റ് ഒന്നും ചെയ്യുന്നില്ല. നേതാജി ഇത്തരം തിന്‍മകള്‍ക്കെതിരെ ആദ്യം മുതല്‍ക്കെ പ്രതികരിച്ചിരുന്നു. സെന്‍ പറഞ്ഞു. സമത്വവും, നീതിയും, വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണമെന്നും അമര്‍ത്യസെന്‍ പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.