നാഗാലാന്‍ഡിന് പ്രത്യേക പതാക ലഭിച്ചേക്കും

ന്യൂഡല്‍ഹി: നാഗാലാന്‍ഡിന് പ്രത്യേക ഒൗദ്യോഗിക പതാക ലഭിക്കാന്‍ സാധ്യത. കേന്ദ്ര സര്‍ക്കാറും നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (ഇസാക്-മുയ്വ) വിഭാഗവും തമ്മില്‍ ഒപ്പുവെക്കുന്ന അന്തിമ കരാറില്‍ ഇതിന് വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. 1997ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുമുതല്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചയിലേര്‍പ്പെട്ട എന്‍.എസ്.സി.എന്‍-ഐ.എമ്മിന്‍െറ 33 ആവശ്യങ്ങളില്‍ ഒന്നാണ് പ്രത്യേക പതാക എന്നത്. അതേസമയം, പ്രത്യേക നാണയം വേണമെന്ന ആവശ്യം തള്ളി.

പ്രത്യേക ഭരണഘടന, ഇരട്ട പൗരത്വം, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നാഗ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ‘നാഗാലിം’ രൂപവ്തകരിക്കുക തുടങ്ങിയവയാണ് സംഘടനയുടെ മറ്റ് ആവശ്യങ്ങള്‍. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എതിര്‍പ്പുകാരണം അവസാന ആവശ്യം തല്‍ക്കാലം മാറ്റിവെക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാരും എന്‍.എസ്.സി.എന്‍-ഐ.എമ്മും പ്രാഥമിക കരാര്‍ ഒപ്പിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.