കൊല്‍ക്കത്ത: മ്യാന്മറിന്‍െറ അതിര്‍ത്തി കടന്ന് വടക്കുകിഴക്കന്‍ മേഖലയിലെ അക്രമികളെ തുരത്താന്‍ ആക്രമണം നടത്തിയിട്ടില്ളെന്ന വിശദീകരണവുമായി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ മാസം കലാപകാരികളുടെ വെടിയേറ്റ് അസം റൈഫിള്‍സിലെ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന് തിരിച്ചടിയായി അക്രമികള്‍ ഒളിച്ചിരുന്ന മ്യാന്മാറിലെ കേന്ദ്രങ്ങളില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം.
അക്രമികളുടെ വിവിധ സംഘങ്ങള്‍ തമ്മിലുണ്ടായ കലാപത്തെ സൈന്യത്തിന്‍െറ മേല്‍ ചാര്‍ത്താനുള്ള ശ്രമമാണിതെന്ന് കിഴക്കന്‍ മേഖലാ കമാന്‍ഡന്‍റ് ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി കുറ്റപ്പെടുത്തി. നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വിമത തീവ്രവാദികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ മേയ് 22നായിരുന്നു ഇന്ത്യന്‍ സൈനികര്‍ക്കുനേരെ നാഗാ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണശേഷം തീവ്രവാദികള്‍ മ്യാന്മറിലേക്ക് കടക്കുക പതിവാണ്. മ്യാന്മറിന്‍െറ അതിര്‍ത്തിയെയും അന്താരാഷ്ട്ര ബന്ധത്തെയും ഇന്ത്യ എക്കാലവും മാനിക്കുന്നെന്നും ബക്ഷി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.