എ.കെ. ആന്‍റണിക്ക് കര്‍ണാടക ചുമതല നല്‍കിയേക്കും


മംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതല മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിക്ക് നല്‍കിയേക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
 ദിഗ്വിജയ് സിങ്ങിനാണ് നിലവില്‍ ചുമതല. ഇദ്ദേഹവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ നല്ല ബന്ധമല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റ് ലക്ഷ്യവുമായി ബി.ജെ.പി അടിത്തട്ട് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.