പ്രൊവിഡൻറ്​ ഫണ്ട്​ നികുതി പിൻവലിക്കില്ലെന്ന്​ അരുൺ ​​െജയ്​റ്റ്​ലി

ന്യൂഡല്‍ഹി: പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന തുകക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലി. പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് നികുതി ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികൾ പ്രൊവിഡൻറ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിെൻറ 60 ശതമാനത്തിന് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കിയതിനെ തുടർന്ന് ഇക്കാര്യം പുനപരിശോധിക്കുമെന്ന് ധനമന്ത്രാലയം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി രംഗത്തുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.