കെജ്രിവാളിന്‍റെ ഗ്യാരന്‍റികൾ അവതരിപ്പിക്കുന്ന എ.എ.പി നേതാക്കൾ (Screen grab: ANI)

സൗജന്യ വൈദ്യുതി, ചികിത്സ, ജോലി; ഹരിയാന പിടിക്കാൻ ‘കെജ്രിവാളിന്‍റെ ഗ്യാരന്‍റി’യുമായി എ.എ.പി

പഞ്ച്കുല (ഹരിയാന): വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹരിയാനയിൽ ‘കെജ്രിവാളിന്‍റെ ഗ്യാരന്‍റി’ അവതരിപ്പിച്ച് ആം ആദ്മി പാർട്ടി. 24 മണിക്കൂറും സൗജന്യ വൈദ്യുതി വിതരണം, എല്ലാവർക്കും സൗജന്യ ചികിത്സ, കുട്ടികൾക്ക് സൗജന്യമായി നിലവാരമുള്ള വിദ്യാഭ്യാസം, തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി, സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ എന്നിവയാണ് അഞ്ചിന ഗ്യാരന്‍റികൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാൾ, മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എന്നിവർ ചേർന്ന് പഞ്ച്കുലയിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്.

എ.എ.പി സർക്കാറുകൾ ഡൽഹിയിലും പഞ്ചാബിലും വൻ മാറ്റങ്ങൾ കൊണ്ടുവന്നതായി സുനിത കെജ്രിവാൾ പറഞ്ഞു. മൊഹല്ല ക്ലിനിക്കുകൾ, സർക്കാർ സ്കൂളുകളുടെ വികസനം എന്നിവ അവർ ചൂണ്ടിക്കാണിച്ചു. കെജ്രിവാളിനെ അദ്ദേഹത്തിന്‍റെ പ്രവൃത്തിയിലൂടെയാണ് രാജ്യം തിരിച്ചറിഞ്ഞതെന്നും സുനിത പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ സുനിത എ.എ.പിക്ക് വേണ്ടി പ്രചാരണം നയിച്ചിരുന്നു. ഹരിയാനയിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെജ്രിവാൾ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിൽ കഴിയുകയാണ്. 

Tags:    
News Summary - AAP's guarantees for Haryana polls: Free electricity, Rs 1,000 aid for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.