പ്രവാസി ധര്‍ണ ഇന്ന്

ന്യൂഡല്‍ഹി: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതടക്കം കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ചൊവ്വാഴ്ച ഡല്‍ഹിയില്‍ ധര്‍ണ നടത്തും. ജന്തര്‍മന്തറില്‍ നടക്കുന്ന ധര്‍ണ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും.

അഞ്ചിന ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പ്രവാസികാര്യ മന്ത്രാലയം പുന$സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. കേന്ദ്രബജറ്റിലെ പ്രവാസികളോടുള്ള അവഗണനയിലുള്ള പ്രതിഷേധവും അറിയിക്കും. കോഴിക്കോട് വിമാനത്താവള വികസനം വേഗത്തിലാക്കുക, എയര്‍കേരള തടസ്സങ്ങള്‍ നീക്കുക, ഗള്‍ഫ് മേഖലയില്‍നിന്ന് അവധിവേളകളില്‍ വിമാന ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടി തടയാന്‍ ഇടപെടുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം.ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം. സുരേഷ് ബാബു, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.