ന്യൂഡൽഹി: ആർട്ട് ഒാഫ് ലിവിങ് യമുന നദിക്കരയിൽ നടത്തുന്ന ‘ലോക സാംസ്കാരികോത്സ’വത്തിന് ചുമത്തിയിരുന്ന പിഴ അടക്കാൻ ദേശീയ ഹരിത ട്രൈബ്യൂണല്‍ സമയം നീട്ടി നൽകി. പിഴയടക്കാന്‍ നാളെ വരെ സമയമുണ്ടെന്നും എന്നിട്ടും അടച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. അതേസമയം പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹരജികള്‍ ട്രൈബ്യൂണല്‍ തള്ളി.
പരിസ്ഥിതി നശീകരണം ചൂണ്ടിക്കാട്ടിയാണ് യമുനാ നദീതീരത്ത് നടക്കുന്ന പരിപാടിക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ അഞ്ച് കോടി രൂപ പിഴ ചുമത്തിയത്. പിഴ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി അടിച്ചില്ലെങ്കില്‍ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാഥമിക വിലയിരുത്തൽ പ്രകാരമാണ് അഞ്ച് കോടി പിഴ വിധിച്ചതെന്നും ശരിക്കുള്ള പിഴത്തുക പിന്നീട് നിശ്ചയിക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചിരുന്നു.
ഹരിത ട്രൈബ്യൂണലിെൻറ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജയിലിൽ പോയാലും പിഴയടക്കില്ലെന്നും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീശ്രീ രവിശങ്കർ വ്യക്തമാക്കിയിരുന്നു.
അതേസമയം ‘ലോക സാംസ്കാരികോത്സവ’ത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പെങ്കടുക്കുമെന്ന് കേന്ദ്രസർക്കാർ ഒൗദ്യോഗികമായി അറിയിച്ചു. പരിപാടി വിവാദമായതിനെ തുടർന്ന് മോദി പെങ്കടുത്തേക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു. പരിപാടിയിലെ വിശിഷ്ട അതിഥിയായിരുന്ന സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. പരിസ്ഥിതി നശീകരണം ചൂണ്ടിക്കാട്ടി രാഷ്ട്രപതി പ്രണബ് മുഖർജിയും ചടങ്ങിൽ നിന്ന് നേരത്തെ പിൻമാറിയിരുന്നു.
മൂന്നു ദിവസത്തെ ‘ലോക സാംസ്കാരികോത്സവം’ വെള്ളിയാഴ്ച തുടങ്ങും. ആർട്ട് ഒാഫ് ലിവിങ് ഫൗേണ്ടഷൻ സംഘടിപ്പിക്കുന്ന ‘ലോക സാംസ്‌കാരികോത്സവ’ത്തിനായി യമുനാ നദിയുടെ തീരത്ത് ആയിക്കണക്കിന് ഏക്കർ സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്തുന്നത് വിവാദമായിരുന്നു. പരിപാടിയുടെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.