25 ലക്ഷം ഇന്ന്​ നൽകണം; പിഴയൊടുക്കാൻ ആർട്ട്​ ഒാഫ്​ ലിവിങ്ങിന്​ മൂന്നാഴ്​ച

ന്യൂഡൽഹി:  പിഴയടക്കാൻ സമയം നീട്ടിനൽകണെമന്ന ആർട്ട് ഓഫ് ലിവിങിെൻറ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണൽ അംഗീകരിച്ചു.  25 ലക്ഷം രൂപ ഇന്നു തന്നെ അടക്കാനും ബാക്കിയുള്ള 4.75 കോടി രൂപ മൂന്ന് ആഴ്ചക്കുള്ളിൽ അടക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.  

തങ്ങളുടേത് ജീവകാരുണ്യ  സംഘടനയാണെന്നും, അഞ്ച് കോടി രൂപ പിരിച്ചെടുക്കാൻ  ഒരു മാസം സമയം നീട്ടി നൽകണമെന്നുമുള്ള വാദമാണ് ട്രൈബ്യൂണൽ അംഗീകരിച്ചത്. അതേസമയം 25 ലക്ഷം രൂപ ഇന്നു തന്നെ അടച്ചില്ലെങ്കിൽ സർക്കാർ നൽകുന്ന രണ്ടരക്കോടി രൂപയുടെ സഹായം കണ്ടുകെട്ടുമെന്നും ട്രൈബ്യൂണൽ പറഞ്ഞു.

ശ്രീ ശ്രീ രവിശങ്കറിെൻറ നേതൃത്വത്തിലുള്ള ആർട്ട് ഒാഫ് ലിവിങ് യമുന തീരത്ത് നടത്തുന്ന ‘ലോക സാംസ്കാരികോത്സ’വത്തിന് അഞ്ച് കോടി രൂപ പിഴ ചുമത്തിയിരുന്നു. പിഴ ഇന്ന് തന്നെ അടക്കണമെന്ന നിർദേശത്തിനെതിരെ ആർട്ട് ഒാഫ് ലിവിങ് നൽകിയ ഹരജി പരിഗണിച്ച ൈട്രബ്യൂണൽ സംഘാടകർക്കെതിരെ രൂക്ഷമായ വിമർശമാണ് നടത്തിയത്. ജയിലിൽ പോയാലും പിഴയടക്കില്ലെന്ന് മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയിരുന്നോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതി നാശം വരുത്തിയതിനാണ് പിഴയീടാക്കുന്നതെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചതിനാലാണ് അങ്ങനെ പറയേണ്ടിവന്നതെന്ന് ആർട്ട് ലിവിങിന് വേണ്ടി ഹാജരായ അഭിഭാഷക മറുപടി നൽകി. പിഴയടച്ചില്ലെങ്കിൽ സംഘടനക്കെതിരെ നടപടയെടുക്കേണ്ടിവരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ സ്വതന്ത്രകുമാർ വ്യക്തമാക്കി.

യമുന നദിക്കരയിൽ നടത്തുന്ന ‘ലോക സാംസ്കാരികോത്സ’വത്തിന് ചുമത്തിയിരുന്ന പിഴ അടക്കാൻ കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു ദിവസം കൂടി സമയം നീട്ടി നൽകിയിരുന്നു. മുൻകൂറായി പിഴ അടച്ചാൽ മാത്രമേ പരിപാടി നടത്താനുള്ള അനുമതി നൽകാനാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക ആഘാതം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പരിപാടിയുടെ സംഘാടകരോടും സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പരിപാടി അവസാനിച്ചതിന് ശേഷം പ്രദേശത്ത് ജൈവ വൈവിധ്യ പാർക്ക് നിർമിക്കാനും കോടതി നിർദേശിച്ചിരുന്നു.

ഇന്ന് തുടങ്ങുന്ന സാംസ്കാരികോത്സവം മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കും. ആർട്ട് ഒാഫ് ലിവിങ് ഫൗേണ്ടഷൻ സംഘടിപ്പിക്കുന്ന ‘ലോക സാംസ്‌കാരികോത്സവ’ത്തിനായി യമുനാ നദിയുടെ തീരത്ത് ആയിക്കണക്കിന് ഏക്കർ സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്തുന്നത് വിവാദമായിരുന്നു. പരിപാടിയുടെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.