10 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കും പി.എഫ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: 10 തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കും പി.എഫ് (പ്രോവിഡന്‍റ് ഫണ്ട്) നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. നിലവില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ പി.എഫ് ബാധകമായിരുന്നുള്ളൂ. തൊഴില്‍മന്ത്രാലയം ഈ നിര്‍ദേശം നടപ്പാക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമം പാസായാല്‍ രാജ്യത്തെ 50 ലക്ഷത്തോളം തൊഴിലാളികളെക്കൂടി പി.എഫ് പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും. ഇതിലൂടെ എംപ്ളോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ നീക്കിയിരിപ്പ് തുക 20 ലക്ഷം കോടിയായി വര്‍ധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.