പാക് സംഘത്തിന് പത്താന്‍കോട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കും

ന്യൂഡല്‍ഹി: ഭീകരാക്രമണക്കേസ് സംബന്ധിച്ച അന്വേഷണത്തിന് ഇന്ത്യയിലത്തെുന്ന പാക് അന്വേഷണസംഘത്തിന് പത്താന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മാധ്യമങ്ങളിലൂടെയാണ് അന്വേഷണ സംഘം എത്തുന്ന വിവരം അറിഞ്ഞതെന്നും ഇന്ത്യ തയാറായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംഘത്തിന്‍െറ നടപടിക്രമങ്ങളില്‍ തടസ്സം നേരിടില്ളെന്നും അദ്ദേഹം ഉറപ്പുനല്‍കി. സാര്‍ക് ഉച്ചകോടിയുമായി ബന്ധപ്പെട്ട് നേപ്പാളിലുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തിരിച്ചത്തെിയശേഷം വിശദ വിവരങ്ങള്‍ നല്‍കും.  പാക് പ്രധാനമന്ത്രിവിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചക്കുശേഷം, അന്വേഷണ സംഘം ഈമാസം 27ന് ഇന്ത്യയിലത്തെുമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.