ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം  വിളിച്ചിട്ടില്ലെന്ന് ഗീലാനി

ന്യൂഡല്‍ഹി: തന്‍െറ നേതൃത്വത്തില്‍ ഡല്‍ഹി പ്രസ്ക്ളബില്‍ സംഘടിപ്പിച്ച അഫ്സല്‍-മഖ്ബൂല്‍ അനുസ്മരണ ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ളെന്ന് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനി. കശ്മീരിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കപ്പെട്ടിരുന്നുവെന്നും അത് ഇന്ത്യാവിരുദ്ധമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതു തന്‍െറ കുഴപ്പമല്ളെന്നും രാജ്യദ്രോഹകേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഗീലാനി പറഞ്ഞു. 
ദേശദ്രോഹ നിയമത്തിനെതിരെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തിയ ലിബറല്‍ ചിന്തകര്‍ തന്‍െറ കാര്യം ഉന്നയിക്കാന്‍ മടിച്ചു. ഒരു കശ്മീരി മുസ്ലിം ആയതുകൊണ്ടാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ ഇത്തരത്തില്‍ തെരഞ്ഞുപിടിച്ചു മൗനംപാലിക്കുന്നത് അപകടകരമാണ്. രാജ്യത്തെ അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ഇടങ്ങള്‍ ഇല്ലാതാവാന്‍ ഇതു വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.