കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പില്‍ 84 ശതമാനം പോളിങ്. ഭരണകക്ഷിയായ തൃണമൂല്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി പലയിടത്തും പ്രതിപക്ഷകക്ഷികള്‍ രംഗത്തത്തെിയത് ആക്രമണസംഭവങ്ങള്‍ക്ക് വഴിവെച്ചു. നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഏജന്‍റുമാരെ ഭീഷണിപ്പെടുത്തിയതായി പ്രതിക്ഷപാര്‍ട്ടികള്‍ ആരോപിച്ചു. മോയ്ന മണ്ഡലത്തില്‍ അഞ്ചു തൃണമൂല്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂച്ച് ബിഹാര്‍, ഈസ്റ്റ് മിഡ്നാപുര്‍ ജില്ലകളിലെ 25 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 സ്ത്രീകളുള്‍പ്പെടെ 170 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. അതിര്‍ത്തിപ്രദേശത്തെ 9776 വോട്ടര്‍മാര്‍ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നു എന്ന പ്രത്യേകത ഈ ഘട്ടത്തിനുണ്ടായിരുന്നു. നൂറു വയസ്സ് പിന്നിട്ട മൂന്നുപേരും ഈ മേഖലയില്‍നിന്ന് കന്നിവോട്ട് ചെയ്യാനത്തെി.
വ്യാഴാഴ്ചത്തെ വോട്ടെടുപ്പോടെ അഞ്ചുഘട്ടം നീണ്ട തെരഞ്ഞെടുപ്പവസാനിച്ചു. മേയ് 19നാണ് വോട്ടെണ്ണല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.