തൃശൂര്‍: അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച അന്വേഷണത്തില്‍ ഏ.കെ ആന്‍റണിയെയും കൂട്ടരേയും നിരാശപ്പെടുത്തില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. 3600 കോടി രൂപയുടെ വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് ആന്‍റണി പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടത്. ഈ ഇടപാടിനെ കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ആന്‍റണിയെ നിരാശപ്പെടുത്തില്ലെന്ന് വെങ്കയ്യ നായിഡു തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാന്‍റ് കമ്പനിയെ ബ്ലാക് ലിസ്റ്റ് ചെയ്യാനുള്ള നടപടി ആരംഭിച്ചത് ആന്‍റണിയുടെ കാലത്തല്ലെന്നും അരുണ്‍ ജെയ്റ്റ്ലി മന്ത്രി ആയ ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേശ്വരത്ത് ബി.ജെ.പിയെ നേരിടാന്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒന്നിച്ചതുപോലെ കേരളത്തിലുടനീളം ഈ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.