വരള്‍ച്ച: സുപ്രീംകോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്രം. ഒരാഴ്ചക്കുള്ളില്‍ ബിഹാര്‍, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അഗ്രികള്‍ചറല്‍ സെക്രട്ടറി ശോഭന കെ. പട്നായിക് പറഞ്ഞു.
കഴിഞ്ഞദിവസം സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധസംഘടനയുടെ ഹരജി പരിഗണിച്ച കോടതി വരള്‍ച്ച ദുരിതാശ്വാസത്തിനായി മൂന്നു മാസത്തിനുള്ള ദേശീയ ദുരന്തനിവാരണ ഫണ്ട് രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

വരള്‍ച്ചസാധ്യത കണ്ടത്തൊന്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വെള്ളം സംഭരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 10 സംസ്ഥാനങ്ങളെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വരള്‍ച്ച നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വരള്‍ച്ച സ്ഥിതിഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.