ലാത്തൂര്‍ ജലതീവണ്ടിയുടെ നാലു കോടി ബില്‍ റെയില്‍വേ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കടുത്തവരള്‍ച്ചയെ തുടര്‍ന്ന് തീവണ്ടിയില്‍ വെള്ളമത്തെിച്ചതിന് ലാത്തൂര്‍ ജില്ലാ ഭരണകൂടത്തിന് അയച്ച നാലു കോടിയുടെ ബില്‍ റെയില്‍വേ പിന്‍വലിച്ചു.വരള്‍ച്ചബാധിത പ്രദേശങ്ങളിലേക്കുള്ള ജലതീവണ്ടി തുടരുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. പ്രദേശത്ത് ആവശ്യമുള്ള വെള്ളമത്തെിക്കണമെന്നും നാലു കോടിയുടെ ബില്‍ പിന്‍വലിക്കണമെന്നും റെയില്‍വേ മന്ത്രി സുരേഷ്പ്രഭു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഈ നീക്കം. റെയില്‍വേയുടെ ‘ജലദൂത്’ എന്ന പ്രത്യേക ട്രെയിന്‍ ആറു കോടി ലിറ്റര്‍ വെള്ളമാണ് മിറാജില്‍നിന്ന് ലാത്തൂരിലത്തെിച്ചത്.

അതേസമയം, വെള്ളം എത്തിക്കാനുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കണമെന്ന് ലാത്തൂര്‍ ജില്ലാ ഭരണകൂടം സെന്‍ട്രല്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടര്‍ക്ക് ബില്‍ അയച്ചതെന്ന് റെയില്‍വേ അറിയിച്ചു.ജലതീവണ്ടിക്ക് ചെലവായ തുക അടക്കുന്നത് സംബന്ധിച്ച് റെയില്‍വേമന്ത്രാലയം തീരുമാനമെടുക്കുമെന്നും ലാത്തൂരിന് ആവശ്യമായ വെള്ളമത്തെിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും റെയില്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.