ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ പരസ്യത്തിനായി ചെലവഴിച്ചത് 1000 കോടി രൂപയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെട്ട ഫുള്‍പേജ് പരസ്യമാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ മിക്ക ഭാഷാദിനപത്രങ്ങളിലുള്‍പ്പെടെ മോദി സര്‍ക്കാര്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയതിനെ ട്വിറ്റിലൂടെയാണ് കെജ് രിവാള്‍ വിമര്‍ശിച്ചത്.
മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം 1000 കോടി ചെലവഴിച്ചിരിക്കുന്നു. ഡല്‍ഹി സര്‍ക്കാറിന്‍റെ എല്ലാവകുപ്പുകളും കൂടി ഒരു വര്‍ഷത്തിനിടെ പരസ്യത്തിനായി ചെലവഴിച്ചത് 150 കോടി രൂപയാണെന്നും കെജ് രിവാള്‍ ട്വിറ്റില്‍ കുറിച്ചു. വാര്‍ഷിക പരിപാടിയുടെ ഭാഗമായി ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന മെഗാ ഷോയും നടക്കും.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പബ്ളിസിറ്റിക്കായി ബജറ്റില്‍ നിന്നും 526 കോടി മാറ്റിവെച്ചതില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും കടുത്ത വിമര്‍ശം നേരിട്ടിരുന്നു. 100 കോടി രൂപ സെല്‍ഫ് പ്രൊമോഷനായി ചെലവഴിച്ചെന്ന് കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ ഡല്‍ഹി സര്‍ക്കാര്‍ 14.5 കോടിരൂപയാണ് പത്രപരസ്യങ്ങള്‍ക്കും, ടിവി, റേഡിയോ പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ചതെന്ന് തെളിഞ്ഞു. ബാക്കി തുക ശുചീകരണ തൊഴിലാളികളുടെ ശമ്പളത്തിലേക്കും പെന്‍ഷനിലേക്കും വകയിരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.