ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിക്ക് പീഡനം: കെജ് രിവാള്‍ ആശുപത്രി സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന 13 കാരിയെ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സന്ദര്‍ശിച്ചു. ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. എയിംസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായ പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണ്.

മേയ് 18  തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഫുല്‍ പ്രഹ്ലദ്പുരിയിലാണ് സംഭവം നടന്നത്. ബദര്‍പുര്‍ ഗ്രാമത്തില്‍ നിന്നും മേയ് 17 ന് കാണാതായ കുട്ടിയെ  അബോധാവസ്ഥയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടത്തെുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ കൗമാരക്കാരനാണ് പീഡിപ്പിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 ഡല്‍ഹിയിലെ ക്രമസമാധാനം പാലിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെജ് രിവാള്‍ അറിയിച്ചു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.