പാപ്പരായി പ്രഖ്യാപിക്കല്‍: നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം

ന്യൂഡല്‍ഹി: കമ്പനികളെയും വ്യക്തികളെയും പാപ്പരായി പ്രഖ്യാപിക്കാന്‍ നീക്കം ആരംഭിച്ചാല്‍ 180 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. വായ്പകള്‍ തിരിച്ചടക്കാനാവാത്തനില വരുമ്പോഴാണ് വ്യക്തികളും കമ്പനികളും തങ്ങള്‍ പാപ്പരാണെന്ന് പ്രഖ്യാപിക്കുന്നത്. തെറ്റായ ഉദ്ദേശങ്ങളോടെ പാപ്പരായി പ്രഖ്യാപിക്കുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ പിഴ ചുമത്താനും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് 2016 എന്ന നിയമം അനുശാസിക്കുന്നു. നിയമം ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാര നടപടിയാണെന്ന് പറഞ്ഞ ധനകാര്യ മന്ത്രാലയം, നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വായ്പകള്‍ ലഭ്യമാക്കാനും സാധിക്കുമെന്നും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.