ഡല്‍ഹിയില്‍ മോദി-മഹ്ബൂബ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മൂന്നു മാസം പിന്നിടുമ്പോഴും കടുത്ത സംഘര്‍ഷം മൂലം കശ്മീര്‍ താഴ്വര സ്തംഭിച്ചു നില്‍ക്കുന്നതിനിടയില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഡല്‍ഹിയിലത്തെി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസവര്‍ധക നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് മഹ്ബൂബ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നാലാംവട്ട കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചത്തെിയതിനു പിന്നാലെയായിരുന്നു മഹ്ബൂബ-മോദി കൂടിക്കാഴ്ച. അതിര്‍ത്തിയിലെ മിന്നലാക്രമണത്തിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയുമായിരുന്നു ഇത്.
കശ്മീരികളുടെ രാഷ്ട്രീയ, സാമ്പത്തിക, വികസന ഉത്കണ്ഠകള്‍ പരിഗണിക്കണമെന്ന് മഹ്ബൂബ ആവശ്യപ്പെട്ടു. കടുത്ത പ്രയാസം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കണം. ജനങ്ങളുമായി സംഭാഷണ പ്രക്രിയ പുനരാരംഭിക്കണം. അതിര്‍ത്തി സംഘര്‍ഷത്തിലും മുഖ്യമന്ത്രി ഉത്കണ്ഠ അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തിന്‍െറ ഇരകളായി ജമ്മു-കശ്മീരിലെ ജനങ്ങള്‍ മാറിയിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ക്ക് അതിര്‍ത്തി മേഖലയില്‍നിന്ന് മാറിത്താമസിക്കേണ്ടി വന്നിരിക്കുകയാണ്. സമാധാനത്തിന്‍െറയും അനുരഞ്ജനത്തിന്‍െറയും പ്രക്രിയ പുനരുജ്ജീവിപ്പിക്കണമെന്ന് മഹ്ബൂബ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.