‘പണം കിട്ടിയില്ല എന്നതുകൊണ്ട്  ലൈംഗികത്തൊഴിലാളിക്ക് പീഡനമാരോപിക്കാനാകില്ല’

ന്യൂഡല്‍ഹി: ഇടപാടുകാര്‍ പണം നല്‍കാതിരുന്നതിന്‍െറ പേരില്‍ ലൈംഗികത്തൊഴിലാളിക്ക് ബലാത്സംഗ പരാതി നല്‍കാനാകില്ളെന്ന് സുപ്രീംകോടതി. ബലാത്സംഗമാരോപിച്ച് ഒരു സ്ത്രീ നല്‍കുന്ന തെളിവുകള്‍ക്ക് കോടതി പ്രാധാന്യം നല്‍കണമെങ്കിലും അത് സുവിശേഷസത്യമായി സ്വീകരിക്കാനാകില്ളെന്നും കോടതി പറഞ്ഞു. 

ബംഗളൂരുവിലെ 20 വര്‍ഷം പഴക്കമുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോയില്‍വെച്ചും വാഹനപ്പുരയില്‍വെച്ചും തന്നെ ബലാത്സംഗം ചെയ്തതായി പരാതിക്കാരി ആരോപിച്ചു. കുറ്റാരോപിതരെ വിചാരണ ചെയ്യാനുള്ള കര്‍ണാടക ഹൈകോടതി വിധിക്കെതിരെ മൂന്നുപേരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സാക്ഷികളെ വിസ്തരിച്ച സുപ്രീംകോടതി ഈ കാലയളവില്‍ പരാതിക്കാരിയുടെ പെരുമാറ്റം ബലാത്സംഗ ഇരയെപ്പോലെ ആയിരുന്നില്ളെന്ന് നിരീക്ഷിച്ചു.

കുറ്റാരോപിതര്‍ ഉപേക്ഷിച്ചശേഷം പരാതി നല്‍കുംമുമ്പ് തെളിവ് ശേഖരിക്കുന്നതിനായി താന്‍ വാഹനപ്പുര എവിടെയാണെന്ന് കണ്ടത്തൊന്‍ തിരികെ പോയതായി പരാതിക്കാരി വിചാരണക്കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ സാക്ഷി പറഞ്ഞ, പരാതിക്കാരിയുടെ കൂടെ താമസിക്കുന്ന സ്ത്രീ പരാതിക്കാരി കുറ്റാരോപിതരില്‍നിന്ന് പണം കടം വാങ്ങാറുണ്ടെന്നും വീട്ടുജോലിക്കുശേഷം രാത്രിയില്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാറുണ്ടെന്നും മൊഴി നല്‍കി. 1,000 രൂപക്കായി പരാതിക്കാരി കുറ്റാരോപിതരെ സമീപിച്ചിരുന്നെന്നും അവര്‍ നല്‍കിയില്ളെന്നും പണം ലഭിക്കാനാണ് പരാതി നല്‍കിയതെന്നും സാക്ഷി മൊഴി നല്‍കി. സാക്ഷിമൊഴി കണക്കിലെടുത്ത് കോടതി മൂന്നുപേരെയും വെറുതെ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.