ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തില്‍ ഒൗദ്യോഗികസംഘം വത്തിക്കാനിലത്തെി. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സംഘത്തിലുണ്ട്.
ഞായറാഴ്ചയാണ് ചടങ്ങ്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ, കൊന്‍റാഡ് കെ. സാങ്മ എം.പി, കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.ബി.സി.ഐയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് എന്നിവരാണ് മറ്റംഗങ്ങള്‍.
ഒൗദ്യോഗിക സംഘത്തിനു പുറമെ, രണ്ടു മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തിനും വത്തിക്കാന്‍ യാത്രക്ക് അനുമതിനല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് വെവ്വേറെ സംഘങ്ങളെ നയിച്ച് വത്തിക്കാനിലത്തെുന്നത്. വൈദിക, ക്രൈസ്തവ സംഘടനാപ്രതിനിധികളും വത്തിക്കാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. റോമിലും ജര്‍മനിയിലും ഒരാഴ്ച നീണ്ട സന്ദര്‍ശനത്തിനാണ് 12 അംഗ ഒൗദ്യോഗിക പ്രതിനിധികളും വ്യവസായികളുമായി മമത ബാനര്‍ജി പുറപ്പെട്ടത്. നിക്ഷേപകരുമായും അവര്‍ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ അഞ്ചുവരെ മമത ഇറ്റലിയില്‍ തങ്ങും. റോമിലെ ആദ്യ വനിതാ മേയര്‍ വര്‍ജിനിയ റാഗി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം മ്യൂണിക്കില്‍ വ്യവസായികളെ കാണും. സെപ്റ്റംബര്‍ 10ന് കൊല്‍ക്കത്തയില്‍ തിരിച്ചത്തെും. മനുഷ്യത്വത്തിന്‍െറ അമ്മയായിരുന്നു മദര്‍ തെരേസയെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.