കശ്​മീരിൽ ​'പവ' ഷെല്ലുകൾ ഉപയോഗിക്കാൻ രാജ്​നാഥ്​സിങി​െൻറ അനുമതി

ന്യൂഡൽഹി: : പെല്ലറ്റ് തോക്കുകള്‍ക്ക് പകരം മുളക് നിറച്ച പവ ഗ്രനേഡുകളെ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അനുമതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രം പെല്ലറ്റ് തോക്കുകള്‍ക്ക് അനുമതിയുണ്ടെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സര്‍വകക്ഷി യോഗം നടത്താനിരിക്കെയാണ് പുതിയ നിര്‍ദേശം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സോളജി റിസര്‍ച്ചിന് കീഴില്‍ ഒരു വര്‍ഷത്തോളമായി പാവ ഷെല്ലുകളെ പരീക്ഷിച്ചതിന് ശേഷമാണ് ഔദ്യോഗിക അനുമതി നല്‍കുന്നത്.

പെല്ലറ്റ് തോക്കുകള്‍ക്ക് പകരം പെലാര്‍ഗോണിക് ആസിഡ് വാനിലില്‍ അമൈഡ് ( Pelargonic Acid Vanillyl Amide- PAVA) എന്ന പവ ഗ്രനേഡുകളെ പ്രയോഗിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് നല്‍കിയതയി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ചയോടെ 1000 പാവ ഷെല്ലുകള്‍ കശ്മീര്‍ താഴ്‌വരയില്‍ എത്തും. ഓഗസ്റ്റ് 24,-25 തീയതികളില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയ രാജ്‌നാഥ് സിങ്ങ് വരും ദിവസങ്ങളില്‍ പെല്ലറ്റ് തോക്കുകളെ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഓഗസ്റ്റ് 29 ന് കേന്ദ്ര ആഭ്യന്തരകാര്യ ജോയിന്റ് സെക്രട്ടറി ടി.വി എസ്.എന്‍ പ്രസാദി​​െൻറ നേതൃത്വത്തിലുള്ള എഴംഗ വിദഗ്ധ സമിതിയാണ് പാവ ഗ്രനേഡുകളുടെ ഉപയോഗത്തിന് പിന്തുണ നല്‍കി കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പെല്ലറ്റ് തോക്കുകളെ പിന്‍വലിക്കണമെന്ന ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഏഴംഗ സമിതിയെ ഗവണ്‍മ​െൻറ്​ രൂപീകരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.