കശ്മീര്‍: എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

പനാജി: കശ്മീരില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സംഘര്‍ഷാവസ്ഥ ദീര്‍ഘകാലം തുടരുന്നത് ജനങ്ങളെ സംബന്ധിച്ച് ഏറെ വിഷമകരമാണെന്ന് അതിര്‍ത്തിരക്ഷാസേനയുടെ പട്രോളിങ് കപ്പലായ ഐ.സി.ജി സാരഥിയുടെ കമീഷനിങ്ങിനത്തെിയ അദ്ദേഹം പറഞ്ഞു.

കശ്മീരിലെ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജനങ്ങളുമായി ചര്‍ച്ച നടത്തിവരുകയാണ്. സര്‍വകക്ഷിസംഘത്തിന്‍െറ യോഗശേഷം മാറ്റമുണ്ടായിട്ടുണ്ട്. സര്‍വകക്ഷി സംഘത്തിന്‍െറ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. കശ്മീരില്‍ സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലായിട്ടുണ്ട്.
സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ 10,000 പ്രത്യേക പൊലീസ് ഓഫിസര്‍മാരുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍െറ സാമ്പത്തികസഹായത്തോടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

അതിര്‍ത്തിയില്‍നിന്നുള്ള നുഴഞ്ഞുകയറ്റം കഴിഞ്ഞവര്‍ഷം കുറവായിരുന്നു. എന്നാല്‍, 2016ല്‍ ഇത് കൂടി. എങ്കിലും സുരക്ഷാസേനക്ക് തീവ്രവാദികളെ കൈകാര്യംചെയ്യാന്‍ കഴിഞ്ഞതായും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.