അലിഗഢ്: ഉറിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ‘അധിക്ഷേപ പോസ്റ്റ്’ ഇട്ടതിന് അലിഗഢ് സര്‍വകലാശാലയില്‍ നിന്നും കശ്മീരി വിദ്യാര്‍ഥിയെ പുറത്താക്കി. ശ്രീനഗറില്‍ നിന്നുള്ള എം.എസ്.സി വിദ്യാര്‍ഥിയായ മുദസ്സര്‍ യൂസുഫിന്‍െറ എഫ്.ബി കുറിപ്പ് വളരെ ഗൗരവതരമായി കണ്ടാണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ലഫ്റ്റന്‍റ് ജനറല്‍ സമീറുദ്ദീന്‍ ഷാ വിദ്യാര്‍ഥിയെ പുറത്താക്കിയതെന്ന് സര്‍വകലാശാല വക്താവ് റാഹത്ത് അബ്റാര്‍ പറഞ്ഞു. ദേശ വിരുദ്ധമായ ഒന്നിനു നേരെയും സഹിഷ്ണുത പുലര്‍ത്താന്‍ സര്‍വകലാശാലക്ക് ആവില്ളെന്ന് ഷാ പറഞ്ഞതായും വക്താവ് അറിയിച്ചു. എന്നാല്‍, മുദസ്സര്‍ തന്‍െറ പോസ്റ്റില്‍ ഖേദപ്രകടനം നടത്തിയതായും വൈകാരികതക്കടിപ്പെട്ട് ചെയ്തു പോയതാണെന്ന് വൈസ് ചാന്‍സലറെ അറിയിച്ചതായും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, നടപടിയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.
ഫേസ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് കാണിച്ച് സര്‍വകലാശാല ബി.ജെ.പി ലോക്സഭാംഗം സതീഷ് കുമാര്‍ ഗൗതം വി.സിക്ക് കത്തെഴുതിയിരുന്നു. കശ്മീരിലെ ഉറിയില്‍ ജെയ്ശെ മുഹമ്മദ് എന്ന പാക് ഭീകരവാദ സംഘടന കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 18 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.