ധൈര്യമുണ്ടെങ്കിൽ ചാവേറുകളെ പാകിസ്​താനിലേക്ക്​ അയയ്​ക്കൂ രാജ്​താക്കറയോട്​ സമാജ്​വാദി പാർട്ടി

മുംബൈ: പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക്​ വരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിലും നല്ലത്, ചാവേറുകളെ ലാഹോറിലേക്കും കറാച്ചിയിലേക്കും പറഞ്ഞയക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അബു അസ്മി. പാകിസ്താനില്‍ നിന്നുള്ള കലാകാരന്മോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ പ്രതികരണം.

ഇന്ത്യയിലേക്ക് പാകിസ്താന്‍ നിലവില്‍ ചാവേറുകളെ അയച്ചു വരികയാണ്. പാകിസ്താനെതിരെ പോരാടാന്‍ ലാഹോറിലേക്കും കറാച്ചിയിലേക്കും ചാവേറുകളെ അയക്കുകയാണ് ഉചിതമെന്നും നിയമാനുസൃതമായി വന്നെത്തുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പാകിസ്താന് മറുപടി നല്‍കേണ്ടതെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയോട് സമാജ്‌വാദി നേതാവ് അബു അസീം പറഞ്ഞു. രാജ്​താക്കറെ ചെറിയ നേതാവാണെന്നും അദ്ദേഹത്തി​​െൻറ പാർട്ടിക്ക്​ മഹാരാഷ്​ട്രയിൽ മാത്രമേ സ്വാധീനമുള്ളുവെന്നും അബു അസ്​മി കുറ്റപ്പെടുത്തി.നിലവിൽ മഹാരാഷ്​ട്രയിൽ നക്​സലുകൾ പൊലീസിനെ ആക്രമിക്കുകയാണ്​. പൊലീസ്​ സേനയുടെ സംരക്ഷണത്തിനായി നവനിർമാണ ​സേന ആദ്യം മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉറിയിലെ ആക്രമണത്തിന്​ പ്രതികാരം അനിവാര്യമാണെങ്കിലും പാക് കലാകാരന്മാരെ ഭീഷണിപ്പെടുത്തിയല്ല മറുപടി നല്‍കേണ്ടതെന്ന് അബു അസീം തുറന്നടിച്ചു. ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലുള്ള പാക് എംബസി രാജ് താക്കറെ അടച്ച് പൂട്ടണം. പാകിസ്താനിലുള്ള ഇന്ത്യന്‍ എംബസിയില്‍ നിന്നും വിസ നല്‍കുന്ന നടപടികള്‍ നിര്‍ത്തി വെക്കട്ടെയെന്നും അബു അസീം വ്യക്തമാക്കി. ഇന്ത്യന്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചു കൊണ്ടിരിക്കുന്ന പാകിസ്താനി നടീ നടന്‍മാരും കലാകാരന്‍മാരും 48 മണിക്കൂറിനകം രാജ്യം വിടണമെന്ന്​ നേരത്തെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വ്യക്​തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.