ന്യൂഡൽഹി: പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയിൽ തമ്പടിച്ചിരുന്ന ഭീകരർക്കെതിരെ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തെ അനുമോദിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യത്തിെൻറ സുരക്ഷക്ക് വേണ്ടിയും െഎക്യത്തിന് വേണ്ടിയുമാണ് സൈന്യം ആക്രമണം നടത്തിയത്. ഇത് സൈന്യത്തിെൻറ ഉത്തരവാദിത്തമാണെന്നും വെങ്കയ്യ പറഞ്ഞു.
ഇൗ ആക്രമണത്തിന് ശേഷം പാകിസ്താൻ ഭീകവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നായിഡു വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള ഭീകവാദ പ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കണം. ഇരു രാജ്യങ്ങൾക്കിടയിലും സമാധാനം പുലരണമെങ്കിൽ പാകിസ്താനും ഉത്തരവാദിത്വമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു വെങ്കയ്യ നായിഡുവിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.