ഉറാനിലെ ഭീകരകഥ ഒരു കുസൃതിയായിരുന്നു...

മുംബൈ: മുംബൈ നഗരത്തെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ ഉറാനിലെ ഭീകരകഥ വ്യാജമായിരുന്നുവെന്ന് പൊലീസ്.
സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കുസൃതിയായിരുന്നു ഭീകരരെ കണ്ടെന്ന അവകാശവാദം. കഴിഞ്ഞ 21നാണ് തുറമുഖ പ്രദേശമായ ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥിനി അഞ്ച് ഭീകരരെ കണ്ടെന്ന് അവകാശപ്പെട്ടത്. ഇതത്തേുടര്‍ന്ന് നഗരത്തിലും തീരദേശ പ്രദേശങ്ങളിലും പൊലീസും നാവിക സേനയും മറ്റു ഏജന്‍സികളും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല.
വീണ്ടും ചോദ്യംചെയ്തപ്പോള്‍ ഒരു രസത്തിന് കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു. ഐ.എസ് തീവ്രവാദികളുടെ ചിത്രങ്ങള്‍ കണ്ടതില്‍നിന്നാണ് തീവ്രവാദികളുടെ രൂപം വിവരിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കൗണ്‍സലിങ്ങിന് വിധേയമാക്കിയശേഷം പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു.
പത്താന്‍ വേഷം ധരിച്ച് തോക്കേന്തിയ ആളുകള്‍ സ്കൂള്‍, ഒ.എന്‍.ജി.സി എന്നിവയെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് ഭീകരരുടെ രേഖാചിത്രവും തയാറാക്കി.
ആണവ ഗവേഷണ കേന്ദ്രമായ ബാര്‍ക്ക്, ഒ.എന്‍.ജിസി, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മഹാരാഷ്ട്ര നിയമസഭ, രാജ്ഭവന്‍ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസും മറ്റ് ഏജന്‍സികളും സുരക്ഷ ശക്തമാക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ഉറാനില്‍ രണ്ടു ദിവസം പൊതു അവധിയും പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.