ബംഗളൂരു: കർണാടകയിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. 23 അംഗ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയത്. 12 സീറ്റുകളിലേക്ക് കൂടി ബി.ജെ.പി ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
രണ്ടാംഘട്ട പട്ടികയിൽ ഹുബ്ബള്ളി-ധർവാർഡ് സീറ്റിലെ സ്ഥാനാർഥിയെ പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ എം.എൽ.എ ജഗ്ദീഷ് ഷെട്ടാർ വിമതനീക്കം ഉയർത്തിയ മണ്ഡലമാണിത്. മത്സരിക്കാൻ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. 23 സ്ഥാനാർഥികളുടെ രണ്ടാംഘട്ട ലിസ്റ്റിൽ രണ്ട് സ്ത്രീകളും ഇടംപിടിച്ചിട്ടുണ്ട്.
രണ്ട് ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, രണ്ടാം ഘട്ടത്തിലും മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാതിരുന്നതോടെ ബി.ജെ.പിക്ക് മൂന്നാം ലിസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ആറ് തവണ ഹുബ്ബള്ളിയിൽ വിജയിച്ച ജഗ്ദീഷ് ഷെട്ടാർ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തുമോയെന്നാണ് മൂന്നാംഘട്ട ലിസ്റ്റ് വരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ടാം ഘട്ട ലിസ്റ്റിൽ നിലവിലെ നാല് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.