ലഖ്നോ: ബലാത്സംഗക്കേസിൽ പ്രതിയായതിനെത്തുടർന്ന് ഒരു മാസത്തോളം ഒളിവിൽകഴിഞ്ഞ യു.പി മന്ത്രി ഗായത്രി പ്രജാപതിയെ ലഖ്നോവിൽ അറസ്റ്റ് ചെയ്തു. സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസിൽ കുറ്റാരോപിതരായ ആറ് പേർ ഇതിനകം പിടിയിലായിട്ടുണ്ട്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രജാപതിയെ 14 ദിവസേത്തക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് പ്രജാപതിക്കെതിെര കേസെടുത്തത്. ഫെബ്രുവരി 17ന് പ്രജാപതിക്കും മറ്റ് ആറുപേർക്കുമെതിരെ എഫ്.െഎ.ആർ സമർപ്പിച്ചു. സംഭവം സംബന്ധിച്ച് എട്ടാഴ്ചക്കകം എടുത്ത നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനും സുപ്രീംകോടതി യു.പി െപാലീസിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ ആഡംബരവാഹനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ സമാജ്വാദി പാർട്ടിയുടെ എതിരാളികൾ രംഗത്തുവന്നിട്ടുണ്ട്.
അദ്ദേഹം എസ്.യു.വിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തചാനലുകളിലും പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് വാഹനത്തിലേക്ക് മാറ്റി. കീഴടങ്ങാൻ എത്തുന്നതിനിടയിലായിരുന്നു അറസ്റ്റെന്ന് പ്രജാപതി മാധ്യമങ്ങേളാട് പറഞ്ഞു. താൻ നിരപരാധിയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നും പ്രജാപതി പറഞ്ഞു.
താൻ നുണപരിശോധനക്ക് തയാറാണെന്നും ബലാത്സംഗശ്രമമാരോപിച്ച പെൺകുട്ടിയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 15^20 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിന് സർക്കാർ മാറ്റവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.