ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലക്ക് മറിഞ്ഞ് ആറ് തീർത്ഥാടകർ മരിച്ചു

ഉന: ഹിമാചൽ പ്രദേശിലെ ഉംന ജില്ലയിലെ നെഹ്റിയാൻ ചുരപ്രദേശത്ത് അമിതഭാരം കാരണം കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് തീർത്ഥാടകർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ് അടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗുരുദാസ്പൂരിലെ ഉണ്ടാവൂർ കാജ്റ ഗ്രാമ വാസികളാണ് മരിച്ചത്. അംപിലെ ബാബ ബർബാഗ് സിങ് മന്ദിറിൽ പോയി വരുന്ന വഴിയായിരുന്നു അപകടം. 16 പേരെ വഹിച്ചു കൊണ്ട് വന്ന വാഹനം 70 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇതു പോലുള്ള അപകടങ്ങൾ സംഭവിക്കുന്നത് ഡ്രൈവർമാരുടെ അനാസ്ഥ മൂലമാണെന്ന് ഉന എസ്.പി ദിവാകർ ശർമ്മ പറഞ്ഞു.  
 

Tags:    
News Summary - 6 Pilgrims Killed as Overloaded Car Carrying 16 People-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.