ന്യൂഡൽഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആർട്ടിക്കിൾ റദ്ദാക്കിയതിനു പിറകെ കശ്മീരിൽ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. 8000 അർധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്ത ിൽ ശ്രീനഗറിൽ എത്തിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്. ശ്രീനഗറിൽ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ 35000 സൈനികരെ നേരത്തെ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിന്‍ റാവത്ത് ശ്രീനഗറിൽ നേരിട്ടെത്തിയാണ് സേനാ വിന്യാസം നടത്തിയിരുന്നത്. കശ്മീരിൻെറ ഭരണഘടന പദവി റദ്ദാക്കി ഉത്തരവിറക്കുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ സംഘർഷമുണ്ടായേക്കാം എന്ന സൂചനയെ തുടർന്നാണ് കൂടുതൽ സൈനികരെ നിയോഗിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ തന്നെ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണ്‍, ഇൻറര്‍നെറ്റ് സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.