ഡെറാഢൂൺ: ഈ വർഷം ഉത്തരാഖണ്ഡിലെ ചർ ധാം തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചത് 99 പേർ. ശനിയാഴ്ച എട്ട് മരണമാണ് ഉണ്ടായത്. രുദ്രപ്രയാഗിൽ പാണ്ഡവ്ശേര കയറിയ ഏഴ് പേരെ കാണാതെയുമായി. മെയ് മൂന്ന് മുതലാണ് തീർത്ഥാടനം തുടങ്ങിയത്.
ചർ ധാമിലെ ആരോഗ്യസേവനങ്ങൾ വർധിപ്പിച്ചു. 169 ഡോക്ടർമാരെ കൂടുതൽ നിയമിച്ചു.
ഹൃദയസ്തംഭനമാണ് പ്രധാന മരണകാരണമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ ഡയറക്ടർ ജനറൽ ഷൈൽജ ഭട്ട് പറഞ്ഞു. മഴയും കാലംതെറ്റിയുള്ള മഞ്ഞുവീഴ്ചയും തീർത്ഥാടകരെ ബാധിക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം 20 ദിവസത്തിനകം രണ്ട് തവണ ഈ വർഷം കേദാർനാഥ് യാത്ര തടഞ്ഞുവെച്ചിരുന്നു. ചർ ധാം യാത്രയിലെ നാല് കേന്ദ്രങ്ങളും ഉയരം കൂടിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥിലെ ശിവക്ഷേത്രം സമുദ്രനിരപ്പിൽ നിന്നും 11,700 അടി ഉയരത്തിലാണുള്ളത്. ബദ്രിനാഥും യമുനോത്രിയും 10,800 അടിയും ഗംഗോത്രി 10,200 അടി ഉയരത്തിലുമാണ്.
കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും തീർത്ഥാടനം ഉണ്ടായിരുന്നില്ല. കേദാർനാഥ്, ബദ്രിനാഥ് തീർത്ഥാടനം പുനരാരംഭിച്ചത് മെയ് ആറ്, എട്ട് തീയതികളിലും ചാർധാം യാത്ര മെയ് മൂന്നിനുമാണ് തുടങ്ങിയത്. 20 ദിവസങ്ങളിലായി ഇപ്പോൾ ഒമ്പത് ലക്ഷം ആളുകൾ വന്നുകഴിഞ്ഞു. 38 ലക്ഷം തീർത്ഥാടകർ വന്ന 2019ൽ 90 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.