അസം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയിലേക്ക്

ദിസ്പൂർ: ​യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബി.വിക്കെതിരായ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അസം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. അങ്കിത ദത്തയും നൂറിലധികം അനുയായികളും ബി.ജെ.പിയിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാർട്ടിയിൽ കഴിവുള്ള യുവാക്കളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പത്രസമേളനത്തിൽ പറഞ്ഞിരുന്നു. നിരവധി കഴിവുള്ള യുവാക്കൾ അടുത്ത ദിവസം ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനിവാസും യൂത്ത് കോൺഗ്രസ് സെക്രട്ടറി വർധൻ യാദവും തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് അങ്കിത രംഗത്ത് വന്നത്. ഇക്കാര്യം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ട്വിറ്റർ വിഡിയോയിലൂടെ അങ്കിത വ്യക്തമാക്കിയിരുന്നു.

ശ്രീനിവാസിനെതിരെ അങ്കിത ദത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ 22ന് അസം പൊലീസ് കേസെടുത്തു. നിലവിലെ യൂത്ത് കോൺഗ്രസ് മേധാവി തന്നെ ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്തതായാണ് അങ്കിത പരാതിയിൽ വ്യക്തമാക്കിയത്.

Tags:    
News Summary - A year after expulsion, Assam’s ex-Youth Congress chief to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.