2023-24 വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി; കോൺ​ഗ്രസിന് 288.9 കോടി

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടിയെന്ന് റിപ്പോർട്ട്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് കഴിഞ്ഞ വർഷം ബി.ജെ.പിക്ക് ലഭിച്ചത്. അതേസമയം, കോൺഗ്രസിന് 2023-24ൽ 288.9 കോടിയാണ് ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടിയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടിയുടെ സംഭാവനകൾ ബി.ജെ.പിക്ക് ലഭിച്ചു.

2023-24ൽ ബി.ജെ.പിയുടെ മൂന്നിലൊന്ന് സംഭാവനകളും കോൺഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്. കോൺഗ്രസിന് 156.4 കോടി സംഭാവന നൽകി.

ബി.ജെ.പിക്കും കോൺഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രസീതുകൾ ഉൾപ്പെടുന്നില്ല. കാരണം ഈ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ മാത്രമേ പ്രഖ്യാപിക്കൂ. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു. ചില പ്രാദേശിക പാർട്ടികൾ അവരുടെ 2023-24 സംഭാവന റിപ്പോർട്ടുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവന ചില പാർട്ടികൾ സ്വമേധയാ പ്രഖ്യാപിച്ചു. 495.5 കോടി ബോണ്ടുകളായി ലഭിച്ചെന്ന് ബി.ആർ.എസ് അറിയിച്ചു. ഡി.എം.കെക്ക് 60 കോടിയും വൈഎസ്ആർ കോൺഗ്രസിന് 121.5 കോടിയും ലഭിച്ചു. ജെ.എം.എം ന് 11.5 കോടിയാണ് ലഭിച്ചത്.

മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബി.ജെ.പിക്ക് സംഭാവനകളിൽ 212% വർധനവ് രേഖപ്പെടുത്തി. 2018-19ൽ, 2019ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പുള്ള വർഷം, ബിജെപി 742 കോടിയും കോൺഗ്രസ് 146.8 കോടിയും സംഭാവന ലഭിച്ചിരുന്നു. ബി.ജെ.പിക്ക് ഇലക്ടറൽ ട്രസ്റ്റ് വഴി 850 കോടി ലഭിച്ചു, അതിൽ 723 കോടി പ്രൂഡൻ്റിലും 127 കോടി ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിലും 17.2 ലക്ഷം ഐൻസിഗാർട്ടിംഗ് ഇലക്ടറൽ ട്രസ്റ്റിലും നിന്നാണ് ലഭിച്ചത്. ട്രസ്റ്റ് വഴി കോൺഗ്രസിന് 156 കോടി ലഭിച്ചു.

2023-24ൽ ബിആർഎസിനും വൈഎസ്ആർ കോൺഗ്രസിനും യഥാക്രമം 85 കോടിയും, 62.5 കോടിയും പ്രൂഡൻ്റ് സംഭാവന നൽകി. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപി 33 കോടിയാണ് പ്രൂഡൻ്റിൽനിന്ന് സ്വീകരിച്ചത്. ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നും ജയഭാരത് ട്രസ്റ്റിൽ നിന്നും ഡി.എം.കെയ്ക്ക് എട്ട് കോടി ലഭിച്ചു.

സാൻ്റിയാഗോ മാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന് 2023-24ൽ ബി.ജെ.പി 3 കോടിയുടെ സംഭാവന ലഭിച്ചു. ഫ്യൂച്ചർ ഗെയിമിംഗ് ആണ് ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നൽകിയത്, തൃണമൂൽ കോൺഗ്രസാണ് ഏറ്റവും വലിയ ഗുണഭോക്താവ്. എ.എപിക്ക് 2023-24ൽ 11.1 കോടിയുടെ സംഭാവന ലഭിച്ചു. മുൻ വർഷത്തെക്കാൾ 37.1 കോടി രൂപ എ.എപിക്ക് കുറഞ്ഞു. 2023-24ൽ സി.പി.എം ന് ലഭിച്ച സംഭാവന 7.6 കോടിയായി ഉയർന്നു.

Tags:    
News Summary - bjp got 2244 crore contribution in 23-24, congress got 289 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.