ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്തുപോകില്ലെന്ന് വ്യക്തമാക്കി കുമാർ വിശ്വാസ്. എ.എ.പി വിട്ടു പോകില്ല. പാർട്ടിയിലെ പ്രതിസന്ധി തരണം ചെയ്യുന്നതിന് ചർച്ച ആവശ്യമായിരുന്നു. അതാണ് ഇന്നു നടന്നത്. തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും വിശ്വാസ് വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിൽ ഇന്നു നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയ മുതിര്‍ന്ന നേതാവും എം.എൽ.എയുമായ അമാനത്തുള്ള ഖാനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ കുമാര്‍ വിശ്വാസിനെ രാജസ്ഥാെൻറ ചുമതലയും നല്‍കുകയും ചെയ്തിട്ടുണ്ട്.
തനിക്കെതിരെ ആരോപണം ഉന്നയിച്ച അമാനത്തുള്ള ഖാനെതിരെ കര്‍ശന നടപടി വേണമെന്ന കുമാര്‍ വിശ്വാസിെൻറ ആവശ്യം അംഗീകരിച്ചാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ആപ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി അദ്ദേഹം പാര്‍ട്ടി പദവി രാജിവെച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതൽ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കുമാര്‍ വിശ്വാസിെൻറ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് അരവിന്ദ് കെജ്‌രിവാള്‍ അദ്ദേഹത്തെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാെൻറ ചുമതല കുമാര്‍ വിശ്വാസിനെ ഏല്‍പ്പിച്ചതും പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടാകാതിരിക്കാനാണ്.
ഒഖ്‌ല എം.എല്‍.എയായ അമാനത്തുള്ള ഖാന്‍ വിശ്വാസിനെതിരെ നടത്തിയ പ്രസ്താവനയാണ് പാര്‍ട്ടിയില്‍ സംഘര്‍ഷങ്ങളുടെ സാഹചര്യമുണ്ടാക്കിയത്. എ.എ.പിയെ തകര്‍ത്ത് ബിജെപിയില്‍ ചേക്കേറാനാണ് വിശ്വാസ് ശ്രമിക്കുന്നതെന്നും ഇതിനായി ബി.ജെ.പിയിൽ നിന്ന് അദ്ദേഹത്തിന് 30 കോടി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അമാനത്തുള്ള ഖാന്‍ ആരോപിച്ചിരുന്നു. ഇതിനെതിരായി കുമാര്‍ വിശ്വാസ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മാധ്യമങ്ങള്‍ക്കു മുന്നിൽ വെളിപ്പെടുത്തിയ വിശ്വാസിനെ വിമര്‍ശിച്ചുകൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ അഭിപ്രായഭിന്നത രൂക്ഷമായത്.
കുമാർ വിശ്വാസ് രാജിവെക്കുമെന്നായതോടെ അനുനയനചർച്ചകളുമായി കെജ്രിവാളും മറ്റു നേതാക്കളും എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.