ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തകർപ്പൻ ജയം നേടിയപ്പോൾ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവ ാളിന്‍റെ ചിത്രത്തോടൊപ്പം മറ്റൊരു ചിത്രം കൂടി എങ്ങും നിറഞ്ഞിരുന്നു. ആം ആദ്മി തൊപ്പി വെച്ച് വട്ടക്കണ്ണടയും കപ് പടാമീശയുമായി ഏവരുടെയും മനംകവർന്നത് അവ്യൻ തോമർ എന്ന ഒരു വയസ്സുകാരനാണ്. ഇപ്പോഴിതാ, 16ന് നടക്കുന്ന കെജ്രിവാളിന് റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി പ്രത്യേകം ക്ഷണിച്ചിരിക്കുകയാണ് ഈ കുരുന്നിനെ.
തെരഞ്ഞെടുപ് പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന റാലിയിലാണ് രക്ഷിതാവിന്‍റെ തോളിലേറി റാലിയിൽ അണിനിരന്ന അവ്യൻ തോമറിനെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തത്. കെജ്രിവാളിനെ പോലെ കഴുത്തിൽ മഫ്ളർ ചുറ്റിയാണ് അവ്യനും എത്തിയത്.
Big Announcement:
— AAP (@AamAadmiParty) February 13, 2020
Baby Mufflerman is invited to the swearing in ceremony of @ArvindKejriwal on 16th Feb.
Suit up Junior! pic.twitter.com/GRtbQiz0Is
തൊപ്പിയും കണ്ണടയും മീശയുമൊക്കെയായി പലവിധത്തിൽ ഫോട്ടോകളിൽ നിറഞ്ഞുനിന്നു അവ്യൻ. 'ബേബി കെജ്രിവാൾ' എന്ന് വിളിപ്പേര് കിട്ടുകയും ചെയ്തു.
അവ്യന്‍റെ അച്ഛൻ രാഹുൽ തോമർ ബിസിനസുകാരനാണ്. അമ്മ മീനാക്ഷി. ഇരുവരും എ.എ.പി അനുയായികളാണ്. ഫലപ്രഖ്യാപന ദിവസം എ.എ.പി ട്വീറ്റ് ചെയ്ത അവ്യൻ തോമറിന്‍റെ ചിത്രം നൂറുകണക്കിനാളുകളാണ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.