ഗാന്ധിനഗര്‍: ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഇസുദന്‍ ഗധ്വിക്കും മഹേഷ് സവാനിക്കും ഗുജറാത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദനം. നേതാക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി ഗുണ്ടകളാണ് തങ്ങളെ മര്‍ദിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.
ഗുജറാത്തിലെ വിശാവദാറിലെ ലെയ്റ ഗ്രാമത്തില്‍ വെച്ചായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തില്‍ എ.എ.പി നേടുന്ന ജനപ്രീതിയില്‍ പ്രകോപിതരായാണ് ബി.ജെ.പി ഗുണ്ടകള്‍ ആക്രമണം നടത്തിയതെന്ന് പാര്‍ട്ടി ആരോപിച്ചു. നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.