ന്യൂഡൽഹി: മുഖ്യമന്ത്രി കെജ്രിവാളിെൻറ പ്രതിരോധത്തിനിടയിലും ആം ആദ്മി പാർട്ടി എം. എൽ.എയെ ബി.ജെ.പി റാഞ്ചി. ഗാന്ധിനഗർ ആപ് എം.എൽ.എ അനിൽ വാജ്പേയി ആണ് വെള്ളിയാഴ്ച കേന്ദ്രമന്ത്രി വിജയ് േഗായലിൻെറ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്. ആം ആദ്മി പാർട്ടി നേതാക്കളെ വിലക്കെടുക്കുക അത്ര എളുപ്പമല്ലെന്ന കെജ്രിവാളിൻെറ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് എം.എൽ.എ കൂറുമാറിയത്.
14 ആപ് എം.എൽ.എമാർ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന കേന്ദ്രമന്ത്രി വിജയ് ഗോയലിെൻറ അവകാശ വാദത്തിന് മറുപടിയായിട്ടായിരുന്നു കെജ്രിവാളിെൻറ പ്രതികരണം. തങ്ങളുടെ ഏഴ് എം.എൽ.എമാരെ ബി.ജെ.പി 10 കോടി നൽകി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ, തനിക്ക് പണം ലഭിച്ചിട്ടില്ലെന്നും വർഷങ്ങളായി ആപ്പിൽ പ്രവർത്തിച്ച തനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതാണ് ബി.ജെ.പിയിൽ ചേരാൻ കാരണമെന്നും അനിൽ വാജ്പേയി പറഞ്ഞു.
വിജയ് േഗായലിെൻറ പ്രസ്താവനക്കെതിരെ രംഗത്തുവന്ന കെജ്രിവാൾ േമാദിക്കെതിരേയും രൂക്ഷ പ്രതികരണം നടത്തിയിരുന്നു. മോദി ജീ, ഓരോ സംസ്ഥാനത്തേയും പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എൽ.എമാരെ വിലക്കെടുത്ത്, ഭരണത്തിലിരിക്കുന്ന സര്‍ക്കാറിനെ നിങ്ങൾ താഴെയിറക്കാറുണ്ടോ? ഇതാണോ ജനാധിപത്യത്തെ കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനം? എം.എൽ.എമാരെ വിലക്കുവാങ്ങാൻ മാത്രമുള്ള പണം നിങ്ങൾക്കെവിടുന്നാണ് ലഭിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു കെജ്രിവാൾ ട്വിറ്റർ ട്വീറ്റ്. എന്നാൽ, ലക്ഷ്യത്തിൽനിന്നും ആപ് വ്യതിചലിച്ചെന്നാരോപിച്ചാണ് എം.എൽ.എമാർ പാർട്ടിവിടാൻ തീരുമാനിച്ചതെന്നും ബി.ജെ.പിക്ക് ആരെയും വിലക്ക് വാങ്ങിക്കേണ്ട ആവശ്യമില്ലെന്നും വിജയ് േഗായൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.