ന്യൂഡൽഹി: ആം ആദ്മി പാർട്ടി പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിെൻറ ഭാഗമല്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 2019 േലാക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ചേർന്ന മഹാസഖ്യത്തിെൻറ ഭാഗമാണ് എ.എ.പിയെന്നത് ചാനലുകൾ നൽകിയ വാർത്തകൾ മാത്രമാണ്. മഹാസഖ്യത്തിൽ കൈകോർത്തിരിക്കുന്നത് വൻനേതാക്കളാണ്. അങ്ങനൊരു സഖ്യത്തിൽ എങ്ങനെയാണ് എ.എ.പിക്ക് ഭാഗമാകാൻ കഴിയുകയെന്നും മനീഷ് സിസോദിയ ചോദിച്ചു.
ബിഹാറിലെ മുസഫർപുരിൽ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജന്ദർ മന്ദിറിൽ ആർ.ജെ.ഡി നയിച്ച പ്രതിഷേധ പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പെങ്കടുത്തിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം കെജ്രിവാളും അണിചേർന്നതോടെയാണ് മഹാസഖ്യത്തിൽ എ.എ.പിയും ചേർന്നെന്ന് വാർത്തയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.