കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇവരിൽ 10 പേർ ആദിവാസികളാണ്.11 സ്ഥാനാർഥികൾ മുസ്ലിംകളും.
ഐ.എസ്.എഫ് വർഗീയ പാർട്ടിയാണെന്ന് ബി.ജെ.പിയും തൃണമൂലും ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പൊളിക്കുന്നതാണ് പാർട്ടിയുടെ നീക്കം. ഇടത്-കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്ന അബ്ബാസ് സിദ്ദീഖിയുടെ പാർട്ടിക്ക് 30 സീറ്റുകളാണ് മുന്നണി അനുവദിച്ചത്.
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദമായിരിക്കും പാർട്ടിയെന്ന് ഐ.എസ്.എഫ് പ്രസിഡൻറ് സിമുൽ സോറൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.