കോവിഡ്​ മരണാരോപണം: നോട്ടീസിന്​ മറുപടിയില്ലെങ്കിൽ പ്രിയങ്കക്കെതിരെ നടപടി​ -യു.പി ഉപമുഖ്യമന്ത്രി

ആഗ്ര: ആഗ്രയിലെ കോവിഡ്​ മരണം സംബന്ധിച്ച്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി വാദ്ര ഉന്നയിച്ച ആരോപണം തെറ്റാണെന്ന്​ ഉത്തർപ്രദേശ്​ ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ. ​െതറ്റായ മരണക്കണക്ക്​ ട്വീറ്റ്​ ചെയ്​തതിനെതിരെ​ ജില്ല മജിസ്​ട്രേറ്റ്​ നൽകിയ നോട്ടീസിന്​ മറുപടി നൽകിയില്ലെങ്കിൽ പ്രിയങ്കക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഉത്തർപ്രദേശിൽ കോവിഡ് വന്നത്​ മുതൽ ​കോൺഗ്രസ്​ ജനറൽ സെക്രട്ടറി വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുകയാണ്​. ആഗ്രയിൽ കേവിഡ്​ ബാധിച്ച്​ മരണമുണ്ടായത്​ സംബന്ധിച്ച​ അവരുടെ വാദം തെറ്റാണ്​. ജില്ല മജിസ്​ട്രേറ്റ്​ അവർക്ക്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. നോട്ടീസിന്​ മറുപടി നൽകിയില്ലെങ്കിൽ ഞങ്ങൾ നടപടി സ്വീകരിക്കും''-കേശവ്​ പ്രസാദ്​ മൗര്യ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

നേരത്തേ കോൺഗ്രസ്​ ബസ്​ രാഷ്​​ട്രീയം കളിച്ചുവെന്നും സംസ്ഥാന പ്രസിഡൻറ്​ അജയ്​ ലല്ലുവിനെ ജയിലിലടച്ചപ്പോൾ പ്രിയങ്ക അദ്ദേഹത്തെ സന്ദർശിക്കുക പോലും ചെയ്​തില്ലെന്നും കേശവ്​ പ്രസാദ് കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ 48 മണിക്കൂറിനിടെ 28 കോവിഡ്​ ബാധിതർ മരിച്ചുവെന്നും സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഉത്തർപ്രദേശ്​ സർക്കാറിൻെറ ശ്രമം ലജ്ജാകരമാണെന്നുമായിരുന്നു ​പ്രിയങ്കയുടെ ആരോപണം. തിങ്കളാഴ്​ചയാണ്​ പ്രിയങ്ക ഇക്കാര്യം ട്വീറ്റ്​ ചെയ്​തത്​. എന്നാൽ ഇത്​ ആഗ്ര ജില്ല ഭരണകൂടം നിഷേധിച്ചു.

ആഗ്രയിൽ 109 ദിവസത്തിനുള്ളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത 1139 പേരിൽ 79 രോഗികളാണ്​ മരിച്ചതെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചുവെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി ജില്ല ഭരണകൂടം രംഗത്തെത്തിയിരുന്നു. പ്രിയങ്ക ആരോപണം പിൻവലിക്കണമെന്ന്​ ആഗ്ര ജില്ല മജിസ്​ട്രേറ്റ് പ്രഭു നരൈൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, പ്രഭു നരൈ​െൻറ ആരോപണത്തിന്​ പ്രിയങ്ക ട്വിറ്ററിലൂടെ മറുപടി നൽകി. ആഗ്രയിലെ മരണനിരക്ക്​ ഭയാനകമാണെന്നും 15 കോവിഡ്​ ബാധിതരിൽ ഒരാൾ വീതമെന്ന നിലയിൽ മരിക്കുകയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഇതി​െൻറ വിശദമായ അന്വേഷണ റിപ്പോർട്ട്​ 48 മണിക്കൂറിനുള്ളിൽ ജനങ്ങൾക്ക്​ മുമ്പിൽ വെക്കണമെന്നും അവർ ട്വീറ്റ്​ ചെയ്​തു. ആഗ്രയിലെ മരണ നിരക്ക്​ മുംബൈയി​േലതിനേക്കാൾ ഉയർന്നതാണെന്ന്​ മറ്റൊരു ട്വീറ്റിൽ പ്രിയങ്ക ആരോപിച്ചു.



അനാസ്ഥയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ പഴുതുകളടച്ച്​​ മികച്ച​ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലാണ്​​ ഒരു ഉദ്യോഗസ്ഥൻ ശ്രദ്ധ ചെലുത്തേണ്ടതെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ പ്രഭു നരൈന്​ മറുപടിയായി പ്രിയങ്ക ഗാന്ധി വാദ്ര അഭിപ്രായ​പ്പെട്ടു.

ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ വിമർശിച്ച​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരെയും യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ കടന്നാക്രമണം നടത്തി. കോവിഡ്​ സാഹചര്യത്തെ കുറിച്ചും യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം സംബന്ധിച്ചും നടത്തിയ അടിസ്ഥാനരഹിതമായ ആ​േരാപണങ്ങൾ നടത്തിയ ഗാന്ധി കുടുംബം മാപ്പ്​ പറയണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

''നമ്മുടെ സൈന്യം നിയന്ത്രണ രേഖയിൽ ​പ്രകടിപ്പിച്ച ധീരതയിൽ രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുകയാണ്​. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയാണ്​​ കോൺഗ്രസ്. എന്നാൽ പാകിസ്​താനേയും ചൈനയേയും അനുകൂലിക്കുന്നവരെ ​േപാലെയാണ്​ അവരുടെ പെരുമാറ്റം. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ പാർട്ടികളും സർക്കാറിനേയും സൈന്യത്തേയും പിന്തുണച്ചപ്പോൾ സോണിയ ഗാന്ധി അംഗീകരിക്കാതിരിക്കുകയാണ്​ ചെയ്​തത്​. ഉപയോഗിച്ച ഭാഷയിലും കോവിഡ്​ സാഹചര്യത്തെ കുറിച്ചും യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം സംബന്ധിച്ചും നടത്തിയ അടിസ്ഥാനരഹിതമായ ആ​േരാപണങ്ങളിലും ഗാന്ധി കുടുംബം മാപ്പ്​ പറയണം.'' - കേശവ്​ പ്രസാദ് മൗര്യ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.