ബംഗളൂരു: തെലുഗു നടൻ ദർശൻ തൂഗുദീപയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് നടൻ ദർശൻ കോടതിയിൽ. രേണുക സ്വാമിവധക്കേസിൽ നാല് മാസമായി ജയിലിൽ കഴിയുകയായിരുന്ന ദർശൻ കർണാടക ഹൈകോടതിയിലാണ് അഭിഭാഷകർ മുഖേന ഇക്കാര്യം അറിയിച്ചത്. രേണുകസ്വാമി നടി പവിത്ര ഗൗഡക്കു മാത്രമല്ല മറ്റു സ്ത്രീകൾക്കും നഗ്നചിത്രങ്ങൾ അയച്ച് അനാദരവ് കാണിക്കാറുണ്ടെന്നും നടൻ കോടതിയെ അറിയിച്ചു.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശന്റെ പേര് വന്നതു മുതൽ നിഷേധാത്മകമായ രീതിയിലാണ് ദർശനെ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
2024 ഒക്ടോബറിൽ ദർശന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നടി പവിത്ര ഗൗഡയുടെ ആരാധകനായ രേണുകസ്വാമി അവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്നാണ് നടി ദർശനെ സമീപിക്കുന്നത്. ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും മറ്റു 15 പേരും കേസിൽ കൂട്ടുപ്രതികളാണ്.
ജൂൺ ഒമ്പതിനാണ് രേണുകസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ കാമാക്ഷിപാളയിൽ കണ്ടെത്തിയത്. ഭർത്താവ് കൊല്ലപ്പെടുമ്പോൾ ഇവരുടെ ഭാര്യ അഞ്ച് മാസം ഗർഭിണിയായിരുന്നു. രേണുകസ്വാമിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കടുത്ത പീഡനവും രക്തസ്രാവവും മൂലമാണ് മരണം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.