സൂപ്പർ താരങ്ങളുടെ സംഗമ വേദിയായി നടൻ റഹ്മാന്‍റെ മകളുടെ വിവാഹം. 80കളിലെ പഴയ സൗഹൃദക്കൂട്ടത്തിന്‍റെ ഒത്തുകൂടലിന് വേദിയൊരുക്കി നടൻ റഹ്മാന്‍റെ മകള്‍ റുഷ്ദിയുടെ വിവാഹം. മോഹന്‍ലാൽ, പ്രഭു, രേവതി, ശോഭന, ലിസി, സുഹാസിനി, പാർവതി, മേനക, അംബിക, നദിയ മൊയ്തു തുടങ്ങി 80 കളിലെ പ്രിയതാരങ്ങൾ റഹ്മാന്‍റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുച്ചേർന്നു. നടി ലിസിയാണ് ഈ സൗഹൃദക്കൂട്ടായ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മോഹൻലാലും ഭാര്യ സുചിത്രയും ഒരുമിച്ചായിരുന്നു വിവാഹത്തിനെത്തിയത്. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി മാ.സുബ്രഹ്മണ്യം ഉൾപ്പടെ രാഷ്ട്രീയ - കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. എ.ആർ റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ ഇളയ സഹോദരി മെഹറുന്നീസയാണ് നടൻ റഹ്മാന്‍റെ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.