പത്മജ റാവു

ചെക്ക് കേസിൽ നടി പത്മജ റാവുവിന് മൂന്ന് മാസം തടവും 40.20 ലക്ഷം പിഴയും

മംഗളൂരു: അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയ കേസിൽ കന്നഡ സിനിമ, ടെലിവിഷൻ നടി പത്മജ റാവുവിന് മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) മൂന്ന് മാസം വെറും തടവും 40.20 ലക്ഷം രൂപ പിഴയും വിധിച്ചു. മംഗളൂരുവിലെ തുളു സിനിമ സംവിധായകൻ വീരേന്ദ്ര ഷെട്ടി കാവൂർ നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

ഐ.സി.ഐ.സി.ഐ ബാങ്ക് ബാണശങ്കരി ശാഖയിലെ അക്കൗണ്ടിന്റെ ചെക്കാണ് മടങ്ങിയത്. 2020 ജൂൺ 17ന് മംഗളൂരു വീരു ടാക്കീസ് ഉടമ കൂടിയായ ഷെട്ടിയിൽ നിന്ന് 40 ലക്ഷം രൂപ നടി കടമായി വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. ലക്ഷം രൂപ പണമായി തിരിച്ചു നൽകി. ബാക്കി തുകക്ക് ചെക്ക് കൈമാറുകയായിരുന്നു. എന്നാൽ, അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങി. 

ചെക്ക് മടങ്ങിയതിനെതിരെ നൽകിയ പരാതി വ്യാജമാണെന്നാണ് നടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഷെട്ടി ചെക്ക് ലീഫ് തട്ടിയെടുത്ത് നടിയുടെ വ്യാജ ഒപ്പിട്ടതാണെന്നും പറഞ്ഞു. എന്നാൽ ഇത് തെളിയിക്കുന്നതിൽ നടി പരാജയപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് പി.എ. പവാസ് വിധി പ്രസ്താവിച്ചത്. 40.17 ലക്ഷം പരാതിക്കാരനും 3000 രൂപ കോടതി ചെലവായുമാണ് അടക്കേണ്ടത്.

Tags:    
News Summary - Actress Padmaja Rao jailed for three months and fined 40.20 lakhs in check case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.