ന്യൂഡൽഹി: ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളെ യോഗി ആദിത്യനാഥ് സർക്കാർ കാവി പെയിൻറ് പുതപ്പിച്ചു. ബഹുജൻ സമാജ് പാർട്ടി അധികാരത്തിൽ ഇരുന്നപ്പോൾ യു.പി.എസ്.ആർ.ടി.സി ബസുകൾക്ക് നീലയും വെള്ളയുമായിരുന്നു നിറം. സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയതോടെ ചുവപ്പും പച്ചയുമായി മാറി. ഇപ്പോൾ ബി.ജെ.പിക്ക് കീഴിൽ കാവിയും വെള്ളയുമായി പരിവർത്തനം ചെയ്യപ്പെട്ടു.
ബി.ജെ.പി നടപടി കാവിവത്കരണത്തിെൻറ ഭാഗമാണെന്ന് എസ്.പി ആരോപിച്ചു. പുതിയ കാവിനിറത്തിൽ 50 ബസുകൾ പുറത്തിറക്കാനാണ് തീരുമാനം. ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി പുറത്തിറക്കുന്ന ‘അേന്ത്യാദയ’ ബസ്സർവിസിെൻറ ഭാഗമായാണ് പുതിയ കാവി ബസുകൾ ഒാടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.