ന്യൂഡൽഹി: ഹൈകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖറിന് മേൽ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തിയ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിെൻറ നടപടിക്കെതിരെ രൂക്ഷ വിമർശനം. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തണമെന്ന് കമ്മിറ്റി ഫോർ ദ ഡിഫൻസ് ഒാഫ് ഭീം ആർമി (സി.ഡി.ബി.എ) ആവശ്യെപ്പട്ടു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപടിക്കെതിരെ ഒാൺലൈൻ ഒപ്പ് ശേഖരണവും ആരംഭിച്ചു.
നീണ്ട നിയമ പോരാട്ടത്തിന് ശേഷം നവംബർ രണ്ടിനാണ് ചന്ദ്രശേഖറിന് അലഹാബാദ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ചന്ദ്രശേഖറിനും മൂന്ന് സഹപ്രവർത്തകർക്കും എതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന പരാമർശം കോടതി നടത്തിയത് സർക്കാറിന് തിരിച്ചടിയായിരുന്നു. പിന്നാലെയാണ് സഹാരൺപുർ ജില്ല അധികൃതർ എൻ.എസ്.എ നിയമം ചുമത്തിയത്. ജാമ്യത്തിന് ശ്രമിച്ചാൽ ഇൗ കരിനിയമം ചുമത്തുമെന്ന് ജയിലിൽ കിടക്കവേ ചന്ദ്രശേഖർ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നതായും സി.ഡി.ബി.എ ചൂണ്ടിക്കാട്ടുന്നു. ജയിൽ അധികൃതരിൽ നിന്ന് ഇതുസംബന്ധിച്ച സൂചന ലഭിച്ചിരുന്നതായാണ് ചന്ദ്രശേഖർ പറഞ്ഞത്. ഇത് തങ്ങൾ ഇൗ വർഷം സെപ്റ്റംബർ 12ന് നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നുവെന്നും സി.ഡി.ബി.എ ഭാരവാഹികളായ സഞ്ജീവ് മാത്തൂർ, പ്രദീപ് നർവാൽ, പ്രവീൺ വർമ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.