ന്യൂഡൽഹി: അരുണാചൽപ്രദേശിൽ സൈന്യത്തിന് അമിതാധികാരം നൽകുന്ന വിവാദ നിയമം ‘അഫ്സ്പ’ ഭാഗികമായി പിൻവലിച്ചു. അതേസമയം, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിയമം തുടരും.
അസമിലും മണിപ്പൂരിലും 1958ൽ നടപ്പാക്കിയ നിയമം ’87ൽ അരുണാചൽപ്രദേശ് സംസ്ഥാനം രൂപംകൊണ്ട ശേഷവും തുടരുകയായിരുന്നു. അഫ്സ്പ നിയമപ്രകാരം സൈന്യത്തിന് ആരെയും അറസ്റ്റ് ചെയ്യാനും എവിടെയും പരിശോധന നടത്താനും അധികാരം നൽകിയിരുന്നു. നിയമം ചവറ്റുകൊട്ടയിലിടണമെന്നായിരുന്നു ഇതുസംബന്ധിച്ച് ജസ്റ്റിസ് ബി.പി. ജീവൻ റെഡ്ഡി കമ്മിറ്റി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.